Thursday, April 23, 2020

ഉദയന്റെ സ്വപ്‌നങ്ങൾ

ചിത്രം: നീർനായ (Otter)


  ഉദയനു പണ്ടേ കണ്ണിൽ കാണുന്നതിന്റെയൊക്കെ പോട്ടം പിടിക്കുന്ന ശീലമുണ്ട്. ഒരു ക്യാമറ അങ്ങേരുടെ കൂടപ്പിറപ്പാണ്. ഒരൊഴിവുദിവസം കോൾപ്പാടത്തു പോട്ടം പിടിക്കാൻ ഇറങ്ങിയതാ. ബണ്ട് റോഡിലൂടെ അല്പം മുൻപോട്ടു പോയപ്പോഴാണ് ആ നിലവിളി കേട്ടത്. അയ്യോ രക്ഷിക്കണേ...ഞാനിപ്പോ മുങ്ങിച്ചാകുമേ...നോക്കുമ്പോൾ ആരോ വെള്ളത്തിൽ മുങ്ങിത്താഴാൻ പോകുന്നു. ഒരു നിമിഷം പകച്ചെങ്കിലും  അയാൾ സമനില വീണ്ടെടുത്തു...കാമറ താഴെ വച്ച് ചാടാൻ തയ്യാറെടുത്തു...ചാടാൻ നേരം ധീരതയ്കുള്ള അവാർഡുകൾ നേടിയ പലരുടെയും മുഖങ്ങൾ അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു...കൂട്ടത്തിൽ അയ്യപ്പ പൈലോ കൊയ്‌ലോയുടെ സിനിമയും...വെള്ളത്തിൽ ചാടിയ അയാളുടെ തല ഏതോ കല്ലിൽ ഇടിച്ചുവെന്നു തോന്നുന്നു. കടുത്തവേദന...കണ്ണിൽ ഇരുട്ട് കയറി...പെട്ടെന്ന് മുഖത്തേക്കാരോ ടോർച്ചടിക്കുന്നതുപോലെ തോന്നി...കൂടാതെ ഒരു ശബ്ദവും..ഉറക്കത്തിൽപ്പോലും ഈ മനുഷ്യൻ ഒരു സമാധാനം തരില്ലല്ലോ..ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല...ഒന്നും  മിണ്ടാതെ തറയിൽ നിന്നെഴുന്നേറ്റു കട്ടിലിൽ കയറിക്കിടന്നു...ബാക്കിയുള്ളത് നേരം വെളുത്തിട്ടു കേൾക്കാം...😀😀😀

4 comments:

  1. ഉദയൻ ആള് കൊള്ളാലോ😄😄😉

    ReplyDelete
  2. ഉറങ്ങുമ്പോഴെങ്കിലും ഭാര്യക്ക് സമാധാനം കൊടുത്തൂടെ???? 😆😆😆

    ReplyDelete
    Replies
    1. പാവം..ഒരു സ്വപ്നമിത്ര പ്രശ്നമാകുമെന്നറിഞ്ഞില്ല

      Delete